|    Jul 18 Wed, 2018 3:00 am
FLASH NEWS
Home   >  Sports  >  Athletics  >  

വേഗറാണി ടോറി ബോവി:ജമൈക്കയുടെ എലാനി തോംസണെ അട്ടിമറിച്ചു

Published : 7th August 2017 | Posted By: ev sports

ലണ്ടന്‍: ലോ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വനിതകളുടെ 100 മീറ്ററില്‍ അട്ടിമറി ജയത്തോടെ സ്വര്‍ണം നേടി അമേരിക്കയുടെ ടോറി ബോവി. 100, 200 മീറ്ററുകളില്‍ ഒളിംപിക് ജേതാവ് കൂടിയായ ജമൈക്കയുടെ എലാനി തോംസണെ അട്ടിമറിച്ചാണ് ടോറി സ്വര്‍ണം കഴുത്തിലണിഞ്ഞത്. 100 മീറ്ററിന്റെ പുരുഷ വിഭാഗത്തില്‍ വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് പിന്തള്ളപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വനിതകളുടെ 100 മീറ്ററിലും കണ്ടത്.100 മീറ്റര്‍ ഫൈനല്‍ കാണികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. 10.85 സെക്കന്റിലാണ് ടോറി സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 10.86 സെക്കന്റില്‍  ഐവറികോസ്റ്റിന്റെ മേരി ജോ വെള്ളിക്ക് അവകാശിയാവുകയായിരുന്നു.ഹോളണ്ടിന്റെ ഡാഫ്‌നെ ഷിപ്പേഴ്‌സ് വെങ്കലവും നേടി ടോറിയുടെ ജയത്തോടെ 100 മീറ്റര്‍ രണ്ടിനങ്ങളിലും ലോക ചാംപ്യന്‍പട്ടം അമേരിക്ക കരസ്ഥമാക്കി.കഴിഞ്ഞ ഒളിംപിക്‌സില്‍ എലാനിക്കു പിന്നില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെട്ട ടോറി ഇത്തവണ അതു സ്വര്‍ണമാക്കി മാറ്റുകയായിരുന്നു.ടോറിയുടെ ജയത്തോടെ 100 മീറ്റര്‍ രണ്ടിനങ്ങളിലും ലോക ചാംപ്യന്‍പട്ടം അമേരിക്ക കരസ്ഥമാക്കി.
ഏവരും സ്വര്‍ണം പ്രതീക്ഷിച്ച എലാനിക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.10.98 സെക്കന്റിലാണ് എലാനി 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. സെമി ഫൈനലില്‍ 10.84 സെക്കന്റിലും ജൂലൈയില്‍ നടന്ന ജമൈക്കന്‍ ചാംപ്യന്‍ഷിപ്പില്‍ 10.71 സെക്കന്റിലും എലാനി 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss