|    Jun 22 Fri, 2018 3:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വേഗരാജാവ് ഒളിംപിക് മണ്ണില്‍

Published : 29th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് ബ്രസീലിലെത്തി. ഹാട്രിക് ട്രിപ്പിള്‍ സ്വര്‍ണമെന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാര നായ ബോള്‍ട്ടിന്റെ വരവ്. കഴിഞ്ഞ രണ്ടു മേളകളിലും താരം മൂന്നു സ്വര്‍ണം വീതം കൊയ്തിരുന്നു. 100 മീ, 200 മീ, 4-100 മീ റിലേ എന്നിവയാണ് ബോള്‍ട്ട് ട്രാക്കിലിറങ്ങുക.
റിയോ വിമാനത്താവളത്തില്‍ ബോള്‍ട്ട് എത്തിയെന്നറിഞ്ഞതോടെ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. എന്നാല്‍ വളരെ ശാന്തനായി കാണപ്പെട്ട താരം ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും ഒരു മടിയും കാണിച്ചില്ല. സ്വര്‍ണം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് താന്‍ റിയോയിലെത്തിയതെന്ന് ബോള്‍ട്ട് പറഞ്ഞു.
ഒളിംപിക്‌സ് യോഗ്യതയ്ക്കുള്ള ജമൈക്കന്‍ ട്രയല്‍സിന്റെ 100 മീറ്റര്‍ ഫൈനലില്‍ പരിക്കുമൂലം ബോള്‍ട്ടിനു മല്‍സരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഒളിംപിക്‌സില്‍ താരത്തിനു മല്‍സരിക്കാനായേക്കില്ലെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന ലണ്ടന്‍ ആനിവേഴ്‌സറി ഗെയിംസില്‍ സ്വര്‍ണവുമായി ബോള്‍ട്ട് ഒളിംപിക്‌സിന് താന്‍ തയ്യാറാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. 200 മീറ്ററില്‍ 19.89 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്.
ലോകത്തിലെ വേഗമേറിയ ഓട്ടക്കാരനെ കണ്ടെത്താനുള്ള റിയോ ഒളിംപിക്‌സിലെ 100 മീറ്റര്‍ ഗ്ലാമര്‍ ഫൈനല്‍ അടുത്ത മാസം 14നാണ് നടക്കുക.
മെഡല്‍പട്ടികയില്‍ ടോപ് 10 ബ്രസീലിന്റെ ലക്ഷ്യം
റിയോഡി ജനയ്‌റോ: വരാനിരിക്കുന്ന ഒളിംപിക്‌സ് മെഡല്‍ വേട്ടയില്‍ ആദ്യപത്തില്‍ ഇടംപിടിക്കാനാവുമെന്ന ആത്മവിശ്വാസവുമായി ആതിഥേയര്‍. ബ്രസീലിയന്‍ ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാര്‍ക്കസ് ഫ്രിയറിയാണ് ബ്രസീ ല്‍ പ്രതീക്ഷകള്‍ പങ്കുവച്ചത്.
സുഗര്‍ലോഫ് മലനിരകള്‍ക്കുകീഴിലെ സൈനിക താവളത്തിനോടു ചേര്‍ന്ന ബ്രസീല്‍ കായികസംഘത്തിന്റെ പരിശീലന കേന്ദ്രത്തെകുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച മാത്രമാണ് ലോകമറിഞ്ഞത്. പുതിയ കേന്ദ്രത്തിന്റെയും സംവിധാനങ്ങളുടെയും ഗുണം ഇത്തണ സ്വന്തം നാട്ടി ല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് 1984ലെ വോളിബോള്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയായ ഫെയറര്‍ പ്രതികരിച്ചു.
പരിശീലനകേന്ദ്രത്തില്‍  ഗുസ്തി, തൈക്വാന്‍ഡോ, തുഴച്ചില്‍, ബീച്ച് വോളി, ബോക്‌സിങ്, ഹാന്‍ഡ് ബോള്‍, അമ്പെയ്ത്ത് തുട ങ്ങിയ കായിക മല്‍സരങ്ങള്‍ക്കു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തി.
ഇതിനുപുറമെ ഷൂട്ടിങ്, നീന്തല്‍, വാട്ടര്‍പോളോ  എന്നിവയിലെ താരങ്ങളുടെ പരിശീലനത്തിനായി ദേശീയ നാവിക അക്കാദമി സഹായവും ബ്രസീല്‍ തേടിയിരുന്നതായാണ് വിവരം. ഇത്തരം പ്രത്യേക സൗകര്യമൊരുക്കുന്നതിലൂടെ തങ്ങളുടെ താരങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നതിനും ബ്രസീല്‍ തയ്യാറായിട്ടുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി കഠിന പരിശീലനങ്ങളും പദ്ധതികളുമായി കാത്തിരിക്കുകയായിരുന്നു ബ്രസീല്‍. 2012ല്‍ ചരിത്രത്തിലെ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീല്‍ മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 17 മെഡലുകളോടെ 22ാമതായിരുന്നു. 28 മെഡലുകള്‍ കരസ്ഥമാക്കിയ ഇറ്റലിയായിരുന്നു അന്ന് 10ാം സ്ഥാനക്കാര്‍. 40 വിദേശ പരിശീലകരെയും ബ്രസീല്‍ ഇ ത്തവണ പരിഗണിച്ചിരുന്നു.
സിക്കയെ ഭയമില്ല: റിയോയില്‍ മല്‍സരിക്കുമെന്ന് നൊവാക് ജോകോവിച്ച്
ബെല്‍ഗ്രേഡ്: ബ്രസീലിനെയും ലോകത്തെയും ഭീതിയിലാഴ്ത്തിയ സിക്ക വൈറസിനെ ഭയക്കുന്നില്ലെന്നും റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുമെന്നും ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോകോവിച്ച് വ്യക്തമാക്കി. സിക്ക വൈറസിനെ പര്‍വ്വതീകരിച്ചു കാണിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. ഇതിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ നടത്തിയ ശേഷമെ താന്‍ റിയോയിലെത്തുകയുള്ളൂവെന്നും ജോകോവിച്ച് വ്യക്തമാക്കി.
നേരത്തേ സിക്ക വൈറസ് ഭീതിയെത്തുടര്‍ന്ന് ടെന്നിസ് താരങ്ങളായ അമേരിക്കയുടെ ജോണ്‍ ഇസ്‌നര്‍, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം, ആസ്‌ത്രേലിയന്‍ താരങ്ങളായ ബെര്‍നാര്‍ഡ് ടോമിക്ക്, നിക് കിര്‍ഗിയോസ്, സ്‌പെയിനിന്റെ ഫെലിസിയാനോ ലോപസ് എന്നിവര്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയിരുന്നു.
റിയോയില്‍ മികച്ച ഒളിംപിക്‌സ് അന്തരീക്ഷം പ്രതീക്ഷിക്കുന്നു: ഐഒസി പ്രസിഡന്റ
റിയോ ഡി ജനയ്‌റോ: അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒളിംപിക്‌സ് പുത്തന്‍ അനുഭവമാവുമെന്നു പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷ ന്‍ പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു. മേളയ്ക്കുമുന്നോടിയായി ബുധനാഴ്ച റിയോയിലെത്തിയതായിരുന്നു അദ്ദേഹം.
വിമാനത്താവളത്തില്‍ ബ്രസീല്‍ ഒളിംപിക്‌സ് ഓര്‍ഗനൈസിങ് കമ്മറ്റി പ്രസിഡന്റ് കാര്‍ലോസ് ന്യുമാന്റെ നേതൃത്വത്തില്‍ ഒഴിംപിക്‌സ് വൊളന്റിയര്‍മാര്‍ മികച്ച സ്വീകരണമാണ് ബാക്കിനു നല്‍കിയത്.
വിമാനത്താവളത്തിലെത്തിയതു മുത ല്‍ ഒളിംപിക്‌സിന്റെ ആവേശം നഗരത്തില്‍ നിറഞ്ഞുകാണാന്‍ കഴിഞ്ഞതായി ബാച്ച് ഒളിംപിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു. ലോകം റിയോയിലെത്തുന്നതിനു മുമ്പ് നഗരം പൂര്‍ണമായി സജ്ജമാ വുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുറ്റവിമുക്തനായാല്‍ നര്‍സിങ് തന്നെ മല്‍സരിക്കുമെന്ന് ഐഒഎ
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിനെ നാഡ (ദേശീയ ആ ന്റി ഡോപ്പിങ് ഏജന്‍സി) കുറ്റവിമുക്തനാക്കിയാല്‍ അദ്ദേഹം തന്നെ റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുമെന്ന് ഇന്ത്യ ന്‍ ഒളിംപിക് കമ്മിറ്റി (ഐഒഎ) വ്യക്തമാക്കി.
നര്‍സിങിന് വിലക്ക് വരികയാണെങ്കില്‍ പകരക്കാരനായി പ്രവീണ്‍ റാണയെ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 74 കിഗ്രാമിലാണ് നര്‍സിങ് മല്‍സരിക്കാനൊരുങ്ങുന്നത്. നര്‍സിങിന്റെ കേസ് ഇപ്പോള്‍ നാഡയുടെ അച്ചടക്കസമിതി പരിശോധിക്കുകയാണ്.
”ഐഒഎ പോസ്റ്റ് ഓഫീസ് പോലെയാണ്. ഞങ്ങള്‍ അവരുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നവരാണ്. നര്‍സിങിനെതിരേ നടപടി വരികയാണെങ്കില്‍ അതിനു പകരമാണ് റാണയുടെ പേര് ശുപാര്‍ശ ചെയ്തത്. യുനൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്”- ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത്ത പറഞ്ഞു.
നാഡ പാനലില്‍ നിന്ന് നര്‍സിങിന് അനുകൂല തീരുമാനം വരികയും ഇത് യുഡബ്ല്യുഡബ്ല്യു അംഗീകരിക്കുകയും ചെയ്താല്‍ ഐഒഎ എന്തിന് എതിരു നില്‍ക്കണമെന്നും അദ്ദേഹം ചോദിച്ചു. ”നര്‍സിങിനുമായി ഞങ്ങള്‍ക്കു പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ കുറ്റവിമുക്തനായാല്‍ തീര്‍ച്ചയായും അദ്ദേഹം തന്നെ ഒളിംപിക്‌സില്‍ മല്‍സരിക്കും”- മെഹ്ത്ത കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss