|    Mar 25 Sat, 2017 11:12 pm
FLASH NEWS

വെസ്റ്റ് വെര്‍ജീനിയ; ഹിലരിക്കെതിരേ സാന്‍ഡേഴ്‌സിന് ജയം

Published : 12th May 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി വെസ്റ്റ് വെര്‍ജീനിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വ മല്‍സരത്തില്‍ ഹിലരി ക്ലിന്റനെ ബെര്‍ണി സാന്‍ഡേഴ്‌സ് പരാജയപ്പെടുത്തി. വെസ്റ്റ് വെര്‍ജിനിയ പ്രൈമറിയിലെ വിജയം സ്ഥാനാര്‍ഥിയാവാനുള്ള സാന്‍ഡേഴ്‌സിന്റെ സാധ്യതയ്ക്കു നേരിയ പ്രതീക്ഷയേകുന്നതാണ്. അവസാനം വരെ പൊരുതുമെന്ന് ഫലം പുറത്തുവന്ന ശേഷം സാന്‍ഡേഴ്‌സ് പറഞ്ഞു. വെസ്റ്റ് വെര്‍ജിനിയയിലും നെബ്രാസ്‌കയിലും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് നേരത്തേ സ്ഥാനാര്‍ഥിത്വമുറപ്പിച്ചിരുന്നു. നേരത്തേ ഇന്ത്യാനയിലും ഹിലരിക്കെതിരേ സാന്‍ഡേഴ്‌സ് വിജയം നേടിയിരുന്നു.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക