|    Jan 21 Sat, 2017 6:54 pm
FLASH NEWS
Home   >  Sports  >  Cricket  >  

വെസ്റ്റ് ഇന്‍ഡീസ് പൊരുതിവീണു

Published : 19th October 2016 | Posted By: SMR

ദുബയ്: പാകിസ്താനെതിരായ ആവേശകരമായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതിത്തോറ്റു. 56 റണ്‍സിനാണ് വിന്‍ഡീസ് തോല്‍വി വഴങ്ങിയത്. 346 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ വിന്‍ഡീസിന് 289 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഡാരന്‍ ബ്രാവോ(116) സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (40) പുറത്താവാതെ നിന്നു.
നാടകീയ നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു ഈ ടെസ്റ്റ്. ആദ്യ ഇന്നിങ്‌സില്‍ അസ്ഹര്‍ അലിയുടെ (302) ട്രിപ്പിള്‍ സെഞ്ച്വറിക്കരുത്തില്‍ 579 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ പാക് ബാറ്റിങ് നിരയെ രണ്ടാമിന്നിങ്‌സില്‍ 123 റണ്‍സിന് കൂടാരംകയറ്റി തിരിച്ചുവന്ന വിന്‍ഡീസിന് കരുത്തുകാട്ടി. ദേവേന്ദ്ര ബിഷുവിന്റെ മാജിക്കല്‍ ബൗളിങ്ങാണ് പാക് പടയെ തകര്‍ത്തത്. 49 റണ്‍സിന് എട്ടു വിക്കറ്റുകളാണ് ബിഷു നേടിയത്.
രണ്ടാമിന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പാകിസ്താനെ പുറത്താക്കിയെങ്കിലും ഒന്നാമിന്നിങ്‌സില്‍ 222 റണ്‍സിന്റെ ലീഡുണ്ടായിരുന്ന പാക് 346 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസിനുയര്‍ത്തി. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേട്ടത്തോടെ ബ്രാവോ രക്ഷകനായെങ്കിലും പിന്തുണയുണ്ടായില്ല. പാകിസ്താനുവേണ്ടി മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റും യാസിര്‍ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ടു വിക്കറ്റുകളും നേടി. അസ്ഹറാണ് കളിയിലെ താരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക