|    Apr 20 Fri, 2018 12:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെസ്റ്റ്ബാങ്ക് കുടിയേറ്റ കേന്ദ്രങ്ങള്‍ സംബന്ധിച്ച രേഖ പുറത്ത്

Published : 31st July 2016 | Posted By: SMR

ജറുസലേം: വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിച്ചത് കള്ളങ്ങളുടെ അടിസ്ഥാനത്തിലെന്നു തെളിയിക്കുന്ന 1970ലെ രേഖ പുറത്ത്. ദ മെത്തേഡ് ഓഫ് എസ്റ്റാബ്ലിഷിങ് കിര്യത് അര്‍ബ എന്ന രേഖയില്‍ ഹെബ്രോണിനു സമീപമുള്ള കിര്യത് അര്‍ബ ജൂത കുടിയേറ്റ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി സ്വീകരിക്കേണ്ട വഞ്ചനാപരമായ നടപടികളെക്കുറിച്ച് അന്നത്തെ ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ ദയാനിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളാണുള്ളത്.
കിര്യത് അര്‍ബയ്ക്കായി കണ്ടെത്തിയ ഭൂമി എങ്ങനെ സൈനിക നിയന്ത്രണത്തിലാക്കാം എന്നതു സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ദയാനിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ പരിഗണിച്ചത്. സൈനികാവശ്യങ്ങള്‍ക്കെന്ന പേരിലായിരുന്നു കിര്യത് അര്‍ബയിലെ ആദ്യ കെട്ടിടം പണിതതെന്നും രേഖയില്‍ പറയുന്നു. ഭൂമി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്ന രീതിയായിരുന്നു ഇസ്രായേല്‍ സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ മറികടക്കുന്നതിനായിരുന്നു കുടിയേറ്റ കേന്ദ്രങ്ങളെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയത്. അധിനിവിഷ്ട ഭൂമിയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കരുതെന്ന നിയമം ഭൂമി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ഇസ്രായേല്‍ മറികടന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss