|    Jan 19 Thu, 2017 6:46 pm
FLASH NEWS

വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍  ഇസ്രായേലി സൈന്യം തകര്‍ത്തു

Published : 3rd February 2016 | Posted By: SMR

റാമല്ല: തെക്കന്‍ വെസ്റ്റ്ബാങ്കിലെ തര്‍ക്കമേഖലയില്‍ ഇസ്രായേലി സൈന്യം വീടുകളും കെട്ടിടങ്ങളും തകര്‍ത്തു.
ഹെര്‍ബോണിനു തെക്ക് ഖിര്‍ബെത് ജെന്‍ബാ ഗ്രാമത്തില്‍ ഇസ്രായേല്‍ സൈനികര്‍ 24 കെട്ടിടങ്ങള്‍ തകര്‍ത്തതായി അസോസിയേഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് അറിയിച്ചു. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഇന്നെല രാവിലെ 7 മണിയോടു കൂടി സ്ഥലത്തെത്തിയ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 കുടുംബങ്ങള്‍ ഭവനരഹിതരായതായി നാട്ടുകാരനായ നിദാല്‍ യൂനെസ് പറഞ്ഞു. കെട്ടിടങ്ങളില്‍ ആകെ 80ഓളം താമസക്കാരുണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു. 1970ല്‍ സൈനികമേഖലയായി പ്രഖ്യാപിച്ച ഗ്രാമത്തില്‍നിന്നു താമസക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സ്ഥലത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക