|    Jun 24 Sun, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെസ്റ്റ്ബാങ്കിലെ ആക്രമണം : നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്രായേലിനെതിരേ കേസ്‌

Published : 10th May 2017 | Posted By: fsq

 

ബെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ദുമാ ഗ്രാമത്തില്‍ ജൂതര്‍ നടത്തിയ ആസിഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട്് ഇരകളുടെ കുടുംബം കേസ് രജിസ്റ്റര്‍ ചെയ്തു. 2015 ജൂലൈയില്‍ വെസ്റ്റ്ബാങ്കില്‍  വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 18 മാസം പ്രായമായ അലി ദവാബ്‌ഷേ എന്ന പിഞ്ചു കുഞ്ഞും മാതാപിതാക്കളും കൊല്ലപ്പെട്ടിരുന്നു. കുടുംബത്തിലെ ആറു വയസ്സുകാരനായ അഹമ്മദ്കുട്ടി മാത്രമാണ് അന്ന് രക്ഷപ്പെട്ടിരുന്നത്. അഹമ്മദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.  കുടുംബത്തിന് 4.4 ദശലക്ഷം ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട്് നസറത്ത് ജില്ലാകോടതിയില്‍ ഇസ്രായേല്‍ സര്‍ക്കാരിനെതിരേ കേസ് ഫയല്‍ ചെയ്തതായി കുടുംബ അഭിഭാഷകന്‍ ഹസ്സ ന്‍ അല്‍ഖാത്തിബ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss