|    May 29 Mon, 2017 3:18 pm
FLASH NEWS

വെസ്റ്റിന്‍ഡീസ് പൊരുതുന്നു

Published : 17th October 2016 | Posted By: SMR

ദുബയ്: പാകിസ്താനും വെസ്റ്റിന്‍ഡീസും തമ്മില്‍ ദുബയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 579 എന്ന ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ രണ്ടാം ദിനം കളി പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്.
ഡാരന്‍ ബ്രാവോയും(87) മര്‍വന്‍ സാമുവല്‍സും (76)നേടിയ അര്‍ധസെഞ്ച്വറിക്കരുത്താണ് വെസ്റ്റിന്‍ഡീസ് ടീമിന് അടിത്തറയായത്. ഓപണര്‍ ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ് 32 റണ്‍സെടുത്തു. കളി പിരിയുമ്പോള്‍ 27 റണ്‍സുമായി ഷേയ്ന്‍ ഡൗറിച്ചും 10 റണ്‍സുമായി ജേസന്‍ ഹോള്‍ഡറുമാണ് ക്രീസില്‍. നാല് വിക്കറ്റുകള്‍ ശേഷിക്കേ 264 റണ്‍സിന് പിന്നിലാണ് വെസ്റ്റിന്‍ഡീസ്.
പാകിസ്താനുവേണ്ടി യാസിര്‍ ഷാ, വഹാബ് റിയാസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി തിളങ്ങി. സൊഹെയ്ല്‍ ഖാന്‍ മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തേ അസര്‍ അലിയുടെ ട്രിപ്പിള്‍ സെഞ്ച്വറിക്കരുത്തിലാണ് പാകിസ്താന്‍ 579 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day