|    Dec 16 Sat, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വെള്ള കള്ളിമുണ്ട് ധരിച്ചയാളെ സഭയില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരണം തേടി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: വെള്ള കള്ളിമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ വയോധികനെ നിയമസഭയുടെ സന്ദര്‍ശന ഗാലറിയില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിയമസഭാ സെക്രട്ടറിയുടെ പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. മലപ്പുറം കൊണ്ടോട്ടി കുഞ്ഞിമോയീന്‍ ഫയല്‍ ചെയ്ത പരാതിയിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസയച്ചത്.
കുഞ്ഞിമോയീനും ഒപ്പമുള്ള 38 പേര്‍ക്കും നിയമസഭാ സന്ദര്‍ശന പാസ് ലഭിച്ചിരുന്നു. നവംബര്‍ 8ന് ഉച്ചയ്ക്കാണ് ഇവര്‍ സഭ സന്ദര്‍ശിക്കാനെത്തിയത്. കര്‍ശനമായ ശരീരപരിശോധനയ്ക്കു ശേഷം കറന്‍സി നോട്ട് ഒഴികെയുള്ള സാധനങ്ങള്‍ കൗണ്ടറില്‍ വാങ്ങി സൂക്ഷിച്ചു. പരിശോധന പൂര്‍ത്തിയാക്കി സന്ദര്‍ശക ഗാലറിക്ക് അടുത്തെത്തിയപ്പോള്‍ ഗാലറി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദേ്യാഗസ്ഥന്‍ താനൊഴികെ ബാക്കി എല്ലാവരെയും നിയമസഭയ്ക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചെന്നാണു പരാതി. താനും നാട്ടുകാരും വിശേഷദിവസങ്ങളില്‍ വെള്ള കള്ളിമുണ്ടും വെള്ള ഷര്‍ട്ടും ധരിക്കാറാണു പതിവെന്ന് പരാതിയില്‍ പറയുന്നു. വെള്ള കള്ളിമുണ്ട് ധരിക്കരുതെന്നാണു നിയമസഭയിലെ നിയമമെങ്കില്‍ പ്രസ്തുത നിയമം മലബാറിലെ ജീവിതരീതിക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ഒരു പ്രദേശത്തെ ജീവിതരീതിക്കു വിരുദ്ധമായ നിയമം ഭേദഗതി ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കേസ് ജനുവരി 11ന് മലപ്പുറത്ത് നടക്കുന്ന സിറ്റിങി ല്‍ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss