|    Apr 24 Mon, 2017 10:34 pm
FLASH NEWS

വെള്ളൂരിലെ അക്രമം: ആറ് മുസ്‌ലിം ലീഗുകാര്‍ അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തൂണേരി വെള്ളൂരിലെ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടി  കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തൂണേരി വെള്ളൂര്‍ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ആറ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കോടഞ്ചേരി സ്വദേശികളായ മഠത്തില്‍ കടയങ്കോട്ടുമ്മല്‍ അബ്ദുള്‍ വാഹിദ്(19), മുളിയില്‍ താഴക്കുനി അക്കരേമ്മല്‍ ഇസ്മായില്‍(51), കടയങ്കോട്ടുമ്മല്‍ കെ കെ സഹദ്(21), പള്ളിപറമ്പത്ത് മുഹമ്മദ് അഫ്‌സല്‍(19), വെള്ളച്ചാലില്‍ ആസിഫ് (19), തൂണേരി മുടവന്തേരി സ്വദേശി കരുവന്റവിട അബ്ദുല്ല(34) എന്നിവരെയാണ് നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്. അസ്‌ലമിന്റെ മയ്യിത്ത് ഖബറടക്കിയ ശേഷം തൂണേരിയിലെ വിവിധ വീടുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളിലെ പ്രതികളാണ് ഇവര്‍. അതേസമയം അസ്‌ലം വധക്കേസിലെ മുഖ്യ പ്രതികളെ ഇനിയും അറസ്്റ്റ് ചെയ്യാനുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day