|    Jul 22 Sun, 2018 4:59 am
FLASH NEWS

വെള്ളിലയില്‍ മരമില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Published : 15th January 2017 | Posted By: fsq

 

മങ്കട: വെള്ളില നിരവില്‍ മരമില്ല് കത്തിനശിച്ചു. കിണറ്റിങ്ങതൊടി അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥയിലുള്ള മരമില്ലും പണിശാലയുമാണ് ഇന്നലെ പുലര്‍ച്ചെ കത്തിനശിച്ചത്. വൈദ്യുതി ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മില്ലിന് ചുറ്റും പൊതുവഴിയും റോഡുമാണ്. ഇരുവശങ്ങളിലും മരഉരുപ്പടികളും ഈര്‍ച്ചപ്പൊടിയും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. മണിക്കൂറുകളുടെ ശ്രമഫലമായിട്ടാണ് മലപ്പുറം ഫയര്‍ഫോയ്‌സ് യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. മങ്കട പോലിസ് മേല്‍നടപടി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷവും ഇവിടെ സമാന രീതിയില്‍ തീപ്പിടിത്തമുണ്ടായി നഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ടി എ അഹമ്മ്ദ് കബീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെംബര്‍ ഉമ്മര്‍ അറക്കല്‍ തുടങ്ങിയവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss