|    Oct 22 Sun, 2017 4:57 am
Home   >  Todays Paper  >  Page 1  >  

വെള്ളിയാഴ്ച പൊതുപണിമുടക്ക്

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകള്‍ സപ്തംബര്‍ 2നു ദേശീയതലത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിനു മുന്നോടിയായി കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ നടത്തിയ അവസാന ചര്‍ച്ചയും പാളി. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ സമരവുമായി മുന്നോട്ടുപോവാന്‍ സംഘടനകള്‍ തീരുമാനിച്ചു. ദേശീയതലത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നതിനു സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഇടതുപക്ഷ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ്  പങ്കെടുക്കില്ല. തുറമുഖം, തപാല്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കമുള്ള മേഖലകള്‍ സ്തംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ വിതരണം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക