|    Oct 19 Fri, 2018 7:33 am
FLASH NEWS

വെള്ളിനേഴി കലാഗ്രാമം നിര്‍മാണ പ്രവൃത്തി തൃപ്തികരമല്ലെന്ന് മോണിറ്ററിങ് കമ്മിറ്റി

Published : 18th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി കലാഗ്രാമത്തിന്റെ ഇതുവരെ നടന്ന പ്രവൃത്തി തൃപ്തികരമല്ലെന്ന് മോണിറ്റിറിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ഹാബിറ്റാറ്റിനെയാണ് 2015ല്‍ നിര്‍മാണ ചുമതല ഏല്‍പിച്ചത്. എന്നാല്‍ 2016 വരേ നടന്ന പ്രവൃത്തികള്‍ തൃപ്തികരമല്ല. 50 ലക്ഷത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തി വിലയിരുത്തുമ്പോള്‍  പകുതി പോലും ചെലവാക്കിയതായി കാണാനാവില്ല. തുടര്‍ പ്രവൃത്തിയും ഇവരെ ഏല്‍പിക്കണമെങ്കില്‍ മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തിയാക്കണം. പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ സംഭവിച്ച കേടുപാടുകള്‍ ഒരാഴ്ചക്കകം തീര്‍ക്കണമെന്നും പി കെ ശശിഎംഎല്‍എ നിര്‍ദ്ദേശിച്ചു. ഈ ഏജന്‍സി തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് യാതൊരു നിര്‍ബന്ധവും തങ്ങള്‍ക്കില്ലെന്നും എംഎല്‍എ തുറന്നടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീധരന്‍, ജില്ലാ പഞ്ചായത്തംഗം എന്‍ കെ ദേവി, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss