|    Mar 30 Thu, 2017 8:28 am

വെള്ളാപ്പള്ളി സംഘപരിവാറിന്റെ ദല്ലാള്‍: പിഡിപി

Published : 5th December 2015 | Posted By: SMR

കോട്ടയം: ജാതിയും മതവും നോക്കാതെ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിനു കീഴടങ്ങിയ നൗഷാദിന്റെ മതം നോക്കി ആക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിന്റെ കേരളത്തിലെ ദല്ലാളായി മാറിയെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സബ് കമ്മിറ്റി കണ്‍വീനറുമായ ടി എ മുജീബ് റഹ്മാന്‍ പറഞ്ഞു. പിഡിപി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്നും വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നു ഇത്തരം ദുഷ്‌വാക്കുകള്‍ കേരള ജനതസമൂഹത്തിന് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് സംഘപരിവാര്‍ അജണ്ട സംസ്‌കാര സമ്പന്നമായ കേരളത്തില്‍ വിലപോവില്ലെന്ന ബോധം വെള്ളാപ്പള്ളിക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നിഷാദ് നടയ്ക്കല്‍, ഒ എ സക്കറിയാ, വി എ മുഹമ്മദ് ബഷീര്‍, അന്‍സാര്‍ഷാ കുമ്മനം, അബ്ദുല്‍സലിം, പിസിഎഫ് പ്രതിനിധി  വി ഐ ഷാജഹാന്‍, ഐഎസ്എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മാഹിന്‍ തേവരുപാറ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day