|    Sep 22 Fri, 2017 2:42 am
Home   >  Todays Paper  >  Page 5  >  

വെള്ളാപ്പള്ളി ഗുരുധര്‍മത്തിന്റെ അന്തകന്‍: പോപുലര്‍ ഫ്രണ്ട്

Published : 1st December 2015 | Posted By: G.A.G

കോഴിക്കോട്: വര്‍ഗീയ വിഷം ചുരത്തുന്ന വാക്കുകളുമായി കേരളം ചുറ്റുന്ന വെള്ളാപ്പള്ളി നടേശന്‍ ഗുരുധര്‍മത്തിന്റെ അന്തകനാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍.
അപരിചിതരും അന്യനാട്ടുകാരുമായ രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ ബലിനല്‍കിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ മരണത്തെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം ഏറ്റവും മുരത്ത വര്‍ഗീയവാദിയെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. കൊടുംകുറ്റവാളിയുടെ ഹൃദയത്തില്‍ പോലും കണ്ടേക്കാവുന്ന ആര്‍ദ്രതയുടെ ചെറിയ അംശമെങ്കിലും വെള്ളാപ്പള്ളിക്കുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. ഇത്തരം പരാമര്‍ശങ്ങള്‍ തികഞ്ഞ ഗുരുനിന്ദയാണ്.
ജാതിഭേദവും മതദ്വേഷവും വിലക്കിയ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയെ തിരുത്താന്‍ ശ്രീനാരായണീയര്‍ മുന്നോട്ടുവരണം.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ പകയും സംശയവും വളര്‍ത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആര്‍എസ്എസ്സിന് നാവ് പണയംവച്ചിരിക്കുന്ന വെള്ളാപ്പള്ളി ഇതിലപ്പുറവും പറയും എന്നതിന് തെളിവാണ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ക്ഷേത്രസ്വത്ത് ന്യൂനപക്ഷങ്ങള്‍ കൊണ്ടുപോവുന്നു എന്ന പരാമര്‍ശം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും മതനിരപേക്ഷ പൈതൃകത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന വെള്ളാപ്പള്ളിയുടെ നടപടികള്‍ക്കെതിരേ കേരളീയ സമൂഹം ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക