|    Jul 26 Wed, 2017 12:31 am
FLASH NEWS
Home   >  Kerala   >  

വെള്ളാപ്പള്ളി കോഴ വാങ്ങി: വി.എസ്

Published : 30th September 2015 | Posted By: admin

ആലപ്പുഴ: എസ്.എന്‍ കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് അച്യുതാനന്ദന്‍. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപ കോഴ വാങ്ങിയിട്ടുണ്ട്്. കോളേജുകള്‍ക്ക് ഗുരുവിന്റെ പേരിന് പകരമായി വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പേര്് ചേര്‍ക്കുന്നതിലും വലിയ ഗുരുനിന്ദയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈഴവരില്‍ ആര്‍ക്കെങ്കിലും ഈ കോളേജുകളില്‍ കോഴ നല്‍കാതെ നിയമനം നല്‍കിയിട്ടുണേ്ടാ. ഇങ്ങനെ കിട്ടിയ പണം സ്വന്തം കീശ വീര്‍പ്പിക്കാനാണ് വെള്ളപ്പള്ളി ഉപയോഗിക്കുന്നത്. ഈഴവര്‍ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് കേട്ടപ്പോള്‍ സംഘപരിവാറുമായി സമന്യയത്തിലെത്താനാണ് വെള്ളാപ്പള്ളി ശ്രമിച്ചെതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയില്‍ സി.പി.എം നടത്തിയ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക