|    Oct 21 Sat, 2017 10:45 am
Home   >  Kerala   >  

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രക്ക് വിളക്കുതെളിഞ്ഞു

Published : 23rd November 2015 | Posted By: G.A.G

കാസര്‍ഗോഡ്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റ യാത്രക്ക് കാസര്‍കോട്ട് വിളക്കു തെളിയിച്ചു. മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നുള്ള കെടാവിളക്ക് തെളിയിച്ചുകൊണ്ടാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ഇന്നു വൈകീട്ട് കാസര്‍കോട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് ജാഥയുടെ ഔദ്യോഗികമായ ഉദ്ഘാടനം.
രാവിലെ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ജാഥയ്ക്ക് ആശംസകള്‍ നേര്‍ന്നു. ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം പ്രധാനമന്ത്രി നടത്തുമെന്ന് വി. മുരളീധരന്‍ പ്രഖ്യാപിച്ചു. നായാടിമുതല്‍ നമ്പൂതിരി മുതല്‍ വരെയുള്ള ജാതി സംഘടനകളെ ഒരേ വേദിയിലെത്തിക്കുമെന്നവകാശപ്പെട്ടാണ് വെള്ളാപ്പള്ളി ജാഥ നടത്തുന്നത്. ഡിസംബര്‍ അഞ്ചിന് ശംഖുമുഖത്താണ് ജാഥയുടെ ് സമാപനം. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ സമാപന സമ്മേളനത്തോടെ വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക