|    Jul 22 Sat, 2017 12:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി: ജനങ്ങള്‍ ജാഗരൂകരായിരിക്കണം- ചെന്നിത്തല

Published : 7th December 2015 | Posted By: SMR

ന്യൂഡല്‍ഹി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ പാര്‍ട്ടിക്ക് എസ്ആര്‍പിയുടെ ഗതിയാവും ഉണ്ടാവുകയെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ പൊതു സമൂഹത്തിന്റെ സ്വീകാര്യത ഈ പാര്‍ട്ടിക്കു ലഭിക്കില്ല.
കേരളത്തിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിക്ക് ഒരു പിന്തുണയും നല്‍കില്ല. ആ പാര്‍ട്ടി കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. ജാതി-മത വര്‍ഗീയത ആളിക്കത്തിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇത്തരം പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക