|    Mar 24 Fri, 2017 3:36 am
FLASH NEWS

വെള്ളാപ്പള്ളിക്കെതിരെ വിഎസ്; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കക്ഷിചേരും

Published : 25th September 2016 | Posted By: mi.ptk

vs-vellapalli

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ വിഎസ് അച്യുതാനന്ദന്‍ കക്ഷിചേരും. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിഎസ് കക്ഷിചേരുന്നത്. പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ഇപ്പോള്‍ നടത്തുന്ന ചെപ്പടിവിദ്യകളൊന്നും വിലപ്പോകില്ലെന്നും വിഎസ് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയുള്ള വിഎസിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വെള്ളാപ്പള്ളിയടക്കം അഞ്ച് പ്രതികളാണ് എഫ്‌ഐആറില്‍ ഉള്ളത്.

(Visited 162 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക