|    Oct 21 Sun, 2018 10:23 pm
FLASH NEWS

വെള്ളാങ്കല്ലൂരിന്റെ മുഖച്ഛായ മാറ്റാന്‍ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പദ്ധതി

Published : 23rd September 2017 | Posted By: fsq

 

ഇരിങ്ങാലക്കുട: വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ലക്ഷ്യമിട്ട് സലീം അലി ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിച്ച വികസന പദ്ധതിയെ ഹരിതകേരളം, ആര്‍ദ്രം, ലൈഫ് മിഷനുകളോട് കണ്ണിചേര്‍ത്ത് നടപ്പാക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഡോ.വി.കെ.ബേബിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഏ.കൗശിഗന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വികസന പദ്ധതി രേഖ വിലയിരുത്തി. സലീം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വി.എസ്.വിജയന്‍ പദ്ധതിരേഖ അവതരിപ്പിച്ചു. മണ്ണപ്പുറം ഫൗണ്ടേഷന്റെ സീസ് ഫണ്ടുപയോഗപ്പെടുത്തികൊണ്ടാണ്  വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഓരോരുത്തരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നെല്‍വയല്‍ നീര്‍ത്തടസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുളള സുസ്ഥിര വികസന പദ്ധതിയാണിത്.ശുദ്ധമായ വായു, ജലം, ചുറ്റുപാടുകള്‍, ഭക്ഷണം, സാമൂഹ്യ സാമ്പത്തിക ജീവിത സുരക്ഷിതത്വം, ആരോഗ്യം, പാര്‍പ്പിടം, പ്രാഥമിക വിദ്യാഭ്യാസം, ഊര്‍ജ്ജ സുരക്ഷ എന്നിവയ്ക്ക് പുറമേ സംതൃപ്ത ജീവിതം എന്ന ആശയം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒരു സാമൂഹ്യ സര്‍വ്വെയും ഉല്‍പന്ന വിണന ശൃംഖലയും പഞ്ചായത്തില്‍ ആരംഭിച്ച് കഴിഞ്ഞു. സര്‍വ്വെയനുസരിച്ചുളള 320 ഹെക്ടര്‍ തരിശ് നിലം കൃഷി യോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി ആട്-മാട് വളര്‍ത്തല്‍, മീന്‍കൃഷി, കോഴി, താറാവ്, പന്നി, തേനീച്ച വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് സമഗ്ര കൃഷി രീതി നടപ്പിലാക്കും. പഞ്ചായത്തിനാവശ്യമുളളതിലധികം നെല്ലുപ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. തരിശ് രഹിത തൃശൂര്‍ പദ്ധതിയുമായി ഇതിനെ കണ്ണിചേര്‍ക്കും. ഇത്തരത്തില്‍ ജലം-ഊര്‍ജ്ജം സംരക്ഷണം, പാര്‍പ്പിടനിര്‍മ്മാണം, ചെറുകിട വ്യവസായം, ആരോഗ്യ-വിദ്യാഭ്യാസ ജൈവവൈവിധ്യ മേഖലകളിലും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെയാവും നടപ്പിലക്കുക. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു സൊസൈറ്റി രൂപീകരിക്കും. ഈ സൊസൈറ്റിയാവും വികസന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കാനും പ്രാരംഭപ്രവര്‍ത്തനങ്ങ ള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss