|    Jan 19 Thu, 2017 4:01 am
FLASH NEWS

വെള്ളവും വെളിച്ചവുമില്ല ; നോക്കുകുത്തിയായി പട്ടികവര്‍ഗ കോളനിയിലെ സാംസ്‌കാരിക നിലയം

Published : 6th October 2016 | Posted By: Abbasali tf

മരട്: നെട്ടുരില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയ സാംസ്‌കാരിക നിലയം നോക്കുകുത്തിയായി. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടാറായിട്ടും വൈദ്യുതി ലഭിക്കാത്തതിനാല്‍ കെട്ടിടം കോളനി നിവാസികര്‍ക്ക് വെറും കാഴ്ചവസ്തു മാത്രമായി മാറി. മരട് നഗരസഭ മുന്‍കൈയെടുത്ത് 25ാം ഡിവിഷനിലെ തണ്ടാശ്ശേരി കോളനിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് നാളിതുവരെ കെട്ടിടനമ്പര്‍ പോലും നല്‍കിയിട്ടില്ല. പ്രഫ. കെ വി തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 20 ലക്ഷം രൂപകൊണ്ടാണ് ഈ ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയില്‍ പണി തുടങ്ങിയ കെട്ടിടം ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഉത്ഘാടനം നടത്തിയത്.രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു ഹാളും മുകളില്‍ രണ്ടു മുറികളുമാണുള്ളത്. ഇതില്‍ ഒന്ന് ലൈബ്രറിയാക്കി മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വൈദ്ധ്യുതി ലഭിക്കാത്തതിനാല്‍ അതും സാധ്യമല്ലെന്ന അവസ്ഥയാണ്. വെള്ളവും വെളിച്ചവും ഇല്ലാത്ത കെട്ടിടം മറ്റാവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് കോളനി നിവാസികള്‍ പറയുന്നു. കോളനിയുടെ പടിഞ്ഞാറ് ഭാഗത്ത് കായല്‍ തീരത്തായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് നാളിതുവരെ കെട്ടിട നമ്പര്‍ നല്‍കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ഇതാണ് വൈദ്യുതി ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കോളനി നിവാസികള്‍ പറഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് നഗരസഭാ അധികൃതരും സമ്മതിക്കുന്നു. ഇക്കാരണത്താല്‍ തന്നെ നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് നമ്പര്‍ നല്‍കിയാല്‍ തങ്ങള്‍ നടപടിക്കുവിധേയരാവും എന്ന ഭയമാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക