|    Jan 17 Tue, 2017 6:29 am
FLASH NEWS

വെള്ളവും രക്തവും ഒരുമിച്ച് ഒഴുകുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിനു തിരിച്ചടിയായി പാകിസ്താനുമായുള്ള സിന്ധു ജലകരാര്‍ റദ്ദാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജലകരാര്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കരാര്‍ തുടരാന്‍ തീരുമാനിച്ചു. വെള്ളവും രക്തവും ഒരേസമയം ഒഴുകുന്നത് ശരിയാവില്ലെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കരാര്‍ പ്രകാരമുള്ള ഇന്ത്യയുടെ അധികാരങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാനും 2007 മുതല്‍ നിര്‍ത്തിവച്ച തുല്‍ബുല്‍ നാവിഗേഷന്‍ പദ്ധതി പുനരവലോകനം ചെയ്യാനും തീരുമാനമായി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ജലവിഭവസെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 1960ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാന്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് അയ്യൂബ് ഖാനും ഒപ്പിട്ട കരാര്‍ പ്രകാരം ബിയാസ്, റാവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറു നദികളിലെ ജലം ഇരുരാജ്യങ്ങളും പങ്കിട്ടെടുക്കുകയാണ്.
ഈ നദികളില്‍ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാകിസ്താന്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്ന കരാര്‍ റദ്ദാക്കുന്നതിനെ പിന്തുണക്കുമെന്ന് ജമ്മു-കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.
അതേസമയം, സിന്ധു ജലകരാര്‍ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യം ഹരജിക്കില്ലെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജിക്കാരന്‍. രാഷ്ട്രീയം ഒഴിവാക്കിയാണ് ഇതിനെ സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക