|    May 29 Mon, 2017 10:55 pm
FLASH NEWS

വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ തീയിട്ടു

Published : 28th April 2016 | Posted By: sdq

തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ തീയിട്ടു . രാവിലെ 11മണിയോടെ വില്ലേജ് ഓഫീസറെ കാണാനെത്തിയ വ്യക്തി  ദ്രാവക രൂപത്തിലുള്ള രാസവസ്തു കത്തിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിവര്‍   അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമീപത്തെ ഹോമിയോ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹെല്‍മറ്റ് ധരിച്ച്  വില്ലേജ് ഓഫീസില്‍ എത്തിയ ഒരാളുടെ ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിയാണ് സ്‌ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍.

ഫയലുകളും റെവന്യു രേഖകളും പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍, വില്ലേജ് ഓഫീസില്‍ നടന്നത് ബോംബ് സ്‌ഫോടനം അല്ലെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. രാവിലെ 11മണിയോടെ വില്ലേജ് ഓഫീസറെ കാണാനെത്തിയ വ്യക്തി  ദ്രാവക രൂപത്തിലുള്ള രാസവസ്തു കത്തിക്കുകയായിരുന്നുവെന്നാണ്‌ കലക്ടര്‍ വ്യക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day