|    Sep 21 Thu, 2017 7:37 pm
FLASH NEWS

വെള്ളരിക്കുണ്ട് താലൂക്ക് -ജലസ്രോതസ്സുകള്‍ക്ക് സമീപത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണം: കലക്ടര്‍

Published : 21st March 2017 | Posted By: fsq

 

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ എന്നീ പഞ്ചായത്തുകളില്‍ പട്ടയഭൂമിയില്‍ കൂടി ഒഴുകുന്നതും സബ്ഡിവിഷന്‍ ചെയ്യാത്തതുമായ പുഴ, തോട്, അരുവി എന്നിവയ്ക്ക് സമീപത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികളും 90 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ഉത്തരവിട്ടു.
വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വ്യാപകമായി കയ്യേറുന്നതായും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് ജില്ലാകലക്ടര്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍പെടുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ പട്ടയഭൂമിയില്‍ ഒഴുകുന്ന ജലസ്രോതസ്സുകള്‍ക്ക് സമീപത്തെ കയ്യേറ്റങ്ങള്‍ തടയേണ്ടതാണ്.
പുഴകളുടെ സബ്ഡിവിഷന്‍ ജോലികള്‍ തീരുന്നതുവരെ തദ്ദേശത്ത് നിര്‍മാണപ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ചെലവുകളും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് വഹിക്കണം. കാസര്‍കോട് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാറുമായും ബന്ധപ്പെട്ട വില്ലേജ് ഓഫിസറുമായി ബന്ധപ്പെട്ട് പുഴ, തോട്, അരുവി എന്നിവയുടെ സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക