|    Feb 18 Sun, 2018 3:54 pm
FLASH NEWS

വെള്ളരിക്കുണ്ടില്‍ വിത്തുല്‍സവത്തിന് തുടക്കമായി

Published : 23rd January 2017 | Posted By: fsq

 

വെള്ളരിക്കുണ്ട്: ഫെയര്‍ട്രേഡ് അലയന്‍സ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത് വിത്തുല്‍സവത്തിന് വെള്ളരിക്കുണ്ടില്‍ തുടക്കമായി. കൃഷിയെകുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം ആയിരത്തോളം നാടന്‍ വിത്തുകള്‍ വിവിധ സ്റ്റാളുകള്‍ വഴി കര്‍ഷകര്‍ക്ക് കൈവശപ്പെടുത്താനുമാണ് വിത്തുല്‍സവം സംഘടിപ്പിക്കുന്നത്. 26ന് സമാപിക്കുന്ന വിത്തുല്‍സവത്തില്‍ നാടന്‍ വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തു ജീവികളുടെയും കാഴ്ചയും കൈമാറ്റവും നടക്കുന്നതോടൊപ്പം കാര്‍ഷിക അനുബന്ധ ക്ലാസുകള്‍, പരിശീലന പരിപാടികള്‍, കാര്‍ഷിക മല്‍സരങ്ങള്‍, വനിതാ ദിനം, വിദ്യാര്‍ഥി ദിനം, വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള മല്‍സരങ്ങള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. വിത്ത് ഘോഷയാത്രയോടെയാണ് വിത്തുല്‍സവത്തിന് തുടക്കമായത്. പ്രശസ്ത ചിത്രകാരന്‍ സി എല്‍ ജോണ്‍ വിത്തുല്‍സവം ഉദ്ഘാടനം ചെയ്തു. തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ജൈവകര്‍ഷക അവാര്‍ഡ് നേടിയ അഗസ്റ്റ്യന്‍ കളപ്പുരയ്ക്കലിനെ എംഎല്‍എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വേണുഗോപാലന്‍, ഫാ. ആന്റണി തെക്കേമുറി, ടോമി മാത്യു, റീന തോമസ്, പി വി മൈക്കിള്‍, പി വി രവി, അഭിഷേക് ജാമി, ഫാ. ജോയി കൊച്ചുപാറ, ജിമ്മി ഇടപ്പാടിയില്‍, സജി പുളിക്കല്‍, ജയിംസ് ആലക്കുളം സംസാരിച്ചു.വെള്ളരിക്കുണ്ട് ടൗണില്‍ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിലാണ് വിത്തുല്‍സവം സംഘടിപ്പിക്കുന്നത്. കാട്ട് പാവല്‍, മണി തക്കാളി, മുള്ളന്‍പുളി തുടങ്ങിയ ആരോഗ്യ പ്രദമായ ജൈവ ഉല്‍പന്നങ്ങളാണ് പ്രദര്‍ശന നഗരിയിലുള്ളത്.  വിത്ത് കൈമാറ്റത്തിലൂടെ കൃഷി വ്യാപനമാണ് സംഘടനയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ഓരോ സ്റ്റാളും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss