|    Aug 22 Wed, 2018 9:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വെള്ളമുണ്ടയിലെ പാറമടയുടെ പ്രവര്‍ത്തനം: സത്യവാങ്മൂലം നല്‍കണം

Published : 10th August 2018 | Posted By: kasim kzm

കൊച്ചി: വയനാട് വെള്ളമുണ്ടയില്‍ ആദിവാസി വിഭാഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പാറമടയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വെള്ളിമുണ്ട പഞ്ചായത്തില്‍ അത്താണി ബ്രിക്‌സ് ആന്റ് മെറ്റല്‍സ് കമ്പനിയുടെ പാറമട 1.68 ഹെക്ടര്‍ പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് 50 മീറ്റര്‍ അകലെ അഞ്ച് വീടുകളുണ്ട്.
100 മീറ്ററിനുള്ളില്‍ കൂടുതല്‍ വീടുകളുണ്ടെന്നും ക്വാറിയുടെ പ്രവര്‍ത്തനം തുടരുന്നത് ഈ മേഖലയിലെ ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഏപ്രില്‍ നാലിന് സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് മെയ് ഒമ്പതിന് ക്വാറിയുടെ പ്രവര്‍ത്തനം മനുഷ്യവാസമുള്ള മേഖലയില്‍ നിന്ന് അനുവദിക്കപ്പെട്ട അകലത്തിലാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ ജിയോളജിസ്റ്റിന് ഉത്തരവു നല്‍കി. എന്നാല്‍ ഇതുവരെ തുടര്‍നടപടി ഉണ്ടായില്ലെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. ഈ ക്വാറിയുടെ പാരിസ്ഥിതികാനുമതിയും പാട്ടവും റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ക്വാറി പ്രവര്‍ത്തനം തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss