|    Feb 25 Sun, 2018 9:28 am

വെള്ളമുണ്ടക്കാരുടെ അമ്മദ് ഹാജി ഇനി ഓര്‍മ

Published : 10th January 2017 | Posted By: fsq

 

മാനന്തവാടി: നാട്ടിലെ ഏതു പരിപാടിയും ഭംഗിയാക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്ന വെള്ളമുണ്ടക്കാരുടെ സ്വന്തം അമ്മദ് ഹാജി ഓര്‍മയായി. ഞായറാഴ്ച രാത്രിയാണ് പുത്തൂര്‍ അമ്മദ് ഹാജി (70) നിര്യാതനായത്. വെള്ളമുണ്ടയിലെയും പരിസരങ്ങളിലെയും മരണവീടുകളിലും വിവാഹവീടുകളിലും പൊതുപരിപാടികളിലും ആദ്യാവസാനക്കാരനായിരുന്നു അമ്മദ് ഹാജി. വല്ലപ്പോഴും പ്രധാന കാരണങ്ങളാല്‍ അല്‍പം വൈകിയാല്‍ പോലും സാധാരണക്കാരനായി ജീവിതം നയിക്കുന്ന അമ്മദ് ഹാജിയെത്താതെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടാറുണ്ടായിരുന്നില്ല. ഏതൊരുദ്യമത്തിലായാലും അത് ഭംഗിയാക്കി അവസാനിപ്പിക്കുന്നതു വരെ എത്ര തിരക്കുണ്ടെങ്കിലും സ്വന്തക്കാരനെപ്പോലെ അമ്മദ് ഹാജി ഉണ്ടാവുമെന്നതാണ് പ്രത്യേകത. വെള്ളമുണ്ടക്കാരുടെ ഏതു പ്രയാസങ്ങളും പാതി ശമിക്കുന്നത് അമ്മദ് ഹാജി സ്ഥലത്തെത്തുന്നതോടെയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രോഗബാധിതനായെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ പോലും പ്രദേശത്തെ കല്യാണവീട്ടില്‍ അമ്മദ്ഹാജിയുടെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളമുണ്ട മഹല്ല് കമ്മിറ്റി അംഗം കൂടിയായ അമ്മദ് ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ പ്രാര്‍ഥനയ്ക്കു ശേഷമാണ് ജുമാമസ്ജിദ് ഖബര്‍സ്താനില്‍ ഖബറടക്കിയത്. ആമിന ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല, സഅദി, മാഹിന്‍ (ഒമാന്‍), ഉമര്‍, ഉസ്മാന്‍, ആയിശ, ഹലീമ, ഫാത്തിമ, ഖദീജ, ഹാജറ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss