|    Apr 25 Tue, 2017 12:33 am
FLASH NEWS

വെള്ളമില്ല; നെല്‍കൃഷി ഉണക്കുഭീഷണിയില്‍

Published : 24th October 2016 | Posted By: SMR

ശ്രീകൃഷ്ണപുരം: കാലവര്‍ഷത്തിന്റെ അഭാവംമൂലം വെള്ളം ലഭിക്കാതെ പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണങ്ങി നശിച്ചു. രണ്ട്, മൂന്ന് വാര്‍ഡുകളില്‍പ്പെടുന്ന കിണാശ്ശേരി, വടക്കുംമുറി, കല്ലുവഴി എന്നീ പാടശേഖരങ്ങളിലാണ് കൂടുതല്‍ നെല്‍കൃഷി നശിച്ചത്.  ഇവിടെ 50 ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളമില്ലാതെ വരണ്ടുണങ്ങി നശിച്ചത്. ഈ പാടശേഖരത്തിന്റെ സമീപത്തു കൂടി കാഞ്ഞിരപ്പുഴ കനാല്‍ പോവുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ല. സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തുമാണ് മിക്ക കര്‍ഷകരും നെല്‍കൃഷി ചെയ്യുന്നത്.  2 മുതല്‍ 4 മാസം പ്രായമായ കതിരുകള്‍ പുറത്തുവന്ന നെല്‍കൃഷിയണ് നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് നെല്‍കൃഷി വ്യാപനത്തിനായി ആവിഷ്‌കരിച്ച പദ്ധതിയും ഇതുമൂലം അവതാളത്തിലായിരിക്കുകയാണ്. കൂടാതെ പാടശേഖരങ്ങളിലുള്ള ജലാശയങ്ങളും വറ്റിവരണ്ടിരിക്കുകയാണ്.  നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും കര്‍ഷകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഉണങ്ങി നശിച്ച നെല്‍കൃഷി സന്ദര്‍ശിക്കാനോ, നഷ്ടം വിലയിരുത്താനോ അധികൃതര്‍ തയ്യാറാവുന്നില്ലന്ന പരാതിയും കര്‍ഷകര്‍ക്കിടയിലുണ്ട്. അപേക്ഷയും പരാതിയും നല്‍കാന്‍ കൃഷി ഭവനില്‍ ചെന്നാല്‍ കൃഷി ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.  എന്തു നഷ്ടം സഹിച്ചും നെല്‍കൃഷി തന്നെ ചെയ്യുമെന്ന് പറയുന്ന കര്‍ഷകര്‍ക്ക് വെള്ളത്തിന്റെ ലഭ്യതകുറവുമൂലം ഉണക്കു ഭീഷണിയെന്ന പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് കര്‍ഷകര്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day