|    May 27 Sat, 2017 3:45 pm
FLASH NEWS

വെള്ളമില്ല; കര്‍ഷകര്‍ ശ്രമദാനമായി തടയണ നിര്‍മിച്ചു

Published : 12th October 2016 | Posted By: Abbasali tf

മാനന്തവാടി: കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ലഭിക്കാതായ തൊടെ പ്രദേശവാസികള്‍ ശ്രമദാനമായി തടയണ നിര്‍മ്മിച്ചു. നഗരസഭയുടെ പതിനൊന്നാം ഡിവിഷനായ മുദ്രമൂല മുണ്ടന്‍ തോടിലാണ് തടയണ നിര്‍മ്മിച്ചത്. പ്രദേശത്തെ നിരവധി ഏക്കര്‍ സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാല്‍ കൃഷികളെല്ലാം ഉണങ്ങി പോയ സാഹചര്യത്തിലാണ് തടയണ നിര്‍മ്മിച്ചത്. കഴിഞ്ഞ വേനലില്‍ പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ടിരുന്നു. ചാക്കുകളില്‍ മണ്ണ് നിറച്ചാണ് തടയണ. ഇതിനാവശ്യമായ 100 ഓളം ചാക്കുകള്‍ പ്രദേശവാസിയായ വ്യക്തി സൗജന്യമായി നല്‍കുകയായിരുന്നു. തടയണക്ക് ചീപ്പ് ഇടാന്‍ നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 30 ഓളം പേരാണ് ശ്രമദാനത്തില്‍ പങ്കാളികളായത്. ഇതിന് ആവശ്യമായ ചിലവുകള്‍ ഇവര്‍ സ്വന്തം വഹിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ലില്ലി കുര്യന്‍, സി ജെ അബ്രഹാം, എന്‍ കെ കുര്യന്‍, പി വി ബാബു, കെ കെ ബാലന്‍, എന്‍ വേണു, ആര്‍ ചന്ദ്രന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day