|    Sep 21 Fri, 2018 7:23 am
FLASH NEWS

വെള്ളമിറങ്ങിത്തുടങ്ങി; മലയോരം രോഗഭീതിയില്‍

Published : 20th August 2018 | Posted By: kasim kzm

കാളികാവ്: വീട്ടില്‍ നിന്നും പറമ്പില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. പിന്നാലെ രോഗഭീതിയില്‍ മലയോരം. പുഴയിലും പാതയോരങ്ങളിലും നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ മുഴുവനും ജനവാസ കേന്ദ്രത്തില്‍ നിറഞ്ഞിരിക്കുകയാണ്. പുറമെ മേഖലയിലെ മിക്കവാറും കിണറുകളും മലിനമായിട്ടുണ്ട്.
ഇതാണ് രോഗങ്ങളുടെ കടന്നാക്രമണത്തിനു കാരണമാകുക. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായിട്ടും ആരോഗ്യ വകുപ്പു തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നിട്ടില്ല. കാളികാവ്, ചെങ്കോട്, ഉദിരം പൊയില്‍, നാണ്യര്‍ കാവ് എന്നിവിടങ്ങളിലെ കിണറുകള്‍ മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ട്.
മറ്റു പ്രദേശങ്ങളിലുള്ള കിണറുകള്‍ നിറഞ്ഞൊഴുകി പുറത്ത് നിന്നുള്ള മാലിന്യം പകരാനും ഇടയായിട്ടുണ്ട്. മേഖലയിലെ ആദിവാസി ദളിത് കോളനികളാണ് അതിലേറെ വൃത്തിഹീനമായ സാഹചര്യത്തിലായിട്ടുള്ളത്.
കാലവര്‍ഷം തുടങ്ങിയതിന് ശേഷം ആരോഗ്യ വകുപ്പ് ഗ്രാമീണ മേഖലകളില്‍ എത്തിനോക്കിയിട്ടു പോലുമില്ല. പ്രാഥമികമായി കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടി പോലും സ്വീകരിച്ചിട്ടില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പല പ്രദേശങ്ങളിലും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെട്ടിരുന്നു. ശുദ്ധജല സ്‌റോറോതസ്സുകള്‍ അടിയന്തിരമായി ശുചീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ചെങ്കോട് ഭാഗങ്ങളില്‍ ശുദ്ധജലം ടാങ്കറുകളില്‍ വിതരണം ചെയ്യേണ്ട അവസ്ഥയാണുള്ളത്.
ഹെല്‍ത്ത് സെന്റര്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെയുള്ളവയില്‍ അത്യാവശ്യമരുന്നുകളും ഡോക്ടര്‍മാരെയും ആവശ്യത്തിന് ലഭ്യമാക്കുകയും വേണം. അല്ലാത്ത പക്ഷം മറ്റൊരു ദുരന്തത്തിനു കൂടി സാക്ഷിയാകേണ്ടി വരും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss