|    Nov 22 Thu, 2018 1:08 am
FLASH NEWS

വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി വള്ളിയാട് ചെക്ക് ഡാം

Published : 19th August 2018 | Posted By: kasim kzm

താമരശ്ശേരി: വെളളപ്പൊക്ക ഭീഷണിയുയര്‍ത്തി വള്ളിയാട് ചെക്ക് ഡാം. പുതുപ്പാടി അടിവാരം വള്ളിയാട് തോട്ടില്‍ നിര്‍മിച്ച ചെക്ക് ഡാമാണ് പ്രദേശ വാസികള്‍ക്ക് ഭീഷണിയാവുന്നത്. അശാസ്ത്രീയ നിര്‍മാണം കാരണം തോട് ഗതി മാറി ഒഴുകി പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ പല വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. മഴ കനക്കുന്നതോടെ ചുരത്തില്‍ നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം ചെക്ക് ഡാമിന് സമീപം ഗതിമാറി പറമ്പിലൂടെയാണ് ഒഴുകുന്നത്. അടിക്കടിയുണ്ടാവുന്ന മലവെള്ളപ്പാച്ചിലിനിടെ പല വീടുകളിലും വെള്ളം കയറി. വാഴ, തെങ്ങ്, കമുക് തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം ഒലിച്ചു പോയി. ശാരീരിക വൈകല്യമുള്ള കരുവാറ്റ അബ്ദുസ്സലാമിന്റെ വീട്ടില്‍ പലപ്പോഴായി വെള്ളം കയറിയതിനാല്‍ അബ്ദുസ്സലാമിനെ ബന്ധുവീട്ടിലേക്കു മാറ്റി. വീട്ടിലേക്കുള്ള റോഡും ഒലിച്ചു പോയി. പുളിക്കല്‍ ഷമീര്‍, കരുവാറ്റ ശുക്കൂര്‍ എന്നിവരുടെ വീടുകൡലും വെള്ളം കയറി. മണ്ണാശ്ശേരി പ്രകാശന്റെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ പലതവണ ഇടിഞ്ഞു വീണു. വീണ്ടും മതില്‍ കെട്ടാന്‍ കഴിയാത്തതിനാല്‍ ഇവരുടെ വീടും അപകടാവസ്ഥയിലാണ്.
നാല് മീറ്ററോളം വീതിയുള്ള തോട്ടില്‍ മൂന്ന് മീറ്ററോളം തടയണ നിര്‍മിച്ചാണ് ചെറിയ ഷട്ടര്‍ സ്ഥാപിച്ചത്. ഇതിനാല്‍ ചുരത്തിലെ വന പ്രദേശത്തുനിന്നും ഒലിച്ചെത്തുന്ന പാറക്കല്ലുകള്‍ അടിഞ്ഞു കൂടി തോട് തൂര്‍ന്നു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അശാസ്ത്രീയ തടയണ നിര്‍മിച്ചിരിക്കുന്നതെന്നും ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss