|    Jul 23 Mon, 2018 11:33 am
FLASH NEWS

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

Published : 20th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും ജില്ലാ കലക്ടര്‍ ടിവി അനുപമ സന്ദര്‍ശിച്ചു. വെള്ളപ്പൊക്ക ബാധിതമായ നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, കിടങ്ങറ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്്. മൂന്നു കുടുംബങ്ങളിലെ 15 പേര്‍ കഴിയുന്ന തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂള്‍ സന്ദര്‍ശിച്ചു.  കുടുംബങ്ങള്‍ നേരിടുന്ന ദുരിതം വീട്ടമ്മമാര്‍ കലക്ടറെ ധരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ഗീത സുരേന്ദ്രന്‍, പഞ്ചായത്തംഗം ഷൈനി ഹരികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന ജാന്‍സി ഡാനിയേല്‍, ചെ—ങ്ങന്നൂര്‍ തഹസില്‍ദാര്‍ സാനു, ജൂനിയര്‍ സൂപ്രണ്ട് ബിജു എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. 15 കുടുംബങ്ങളിലെ 59 പേര്‍ കഴിയുന്ന മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്കിലാത്ത് ഗവണ്‍മെന്റ് എല്‍പിഎസിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച കലക്ടര്‍ അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തി. മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബികെ പ്രസാദ്, ജ്യോതി വേലൂര്‍ മഠം എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. തഴക്കര വെട്ടിയാര്‍ അപ്പോസ്‌തോലിക് പെന്തിക്കോസ്ത് ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെയും കലക്ടര്‍ സന്ദര്‍ശിച്ചു. 23 കുടുംബങ്ങളിലെ 96 പേരാണ് ഇവിടെയുള്ളത്. തഴക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധന്‍, തഹസില്‍ദാര്‍ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മാവേലിക്കര നൂറനാട് ഇടപ്പോണ്‍ എച്ച്എസില്‍ 11 കുടുംബങ്ങളിലെ 34 പേര്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നാലു ക്യാംപുകളിലായി 52 കുടുംബങ്ങളിലെ 204 പേരാണ് കഴിയുന്നത്. ഇതില്‍ 44 പേര്‍ കുട്ടികളാണ്. ക്യാംപുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ മഴക്കെടുതിയില്‍ 18 വീടുകള്‍ പൂര്‍ണമായും 35 എണ്ണം ഭാഗികമായും നശിച്ചിട്ടുണ്ട്. 1419.55 ഹെക്ടറിലെ കൃഷി മടവീണ് നശിച്ചിട്ടുണ്ട്. 79.83 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss