|    Sep 23 Sun, 2018 5:54 am
FLASH NEWS

വെള്ളപ്പൊക്ക കെടുതി: മന്ത്രി സന്ദര്‍ശനം നടത്തി

Published : 13th August 2018 | Posted By: kasim kzm

മുക്കം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ തന്നെ നേരിട്ട് എത്തി ദുരന്തമേഖലയില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണന്നും എല്ലാ ദുരന്തത്തിനും ഒരേ പോലെ കാണാന്‍ പറ്റില്ല എന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്ത സ്വഭാവമുള്ള ദുരന്തങ്ങള്‍ ഉണ്ടെന്നും ഓരോന്നിനും ഏതുതരം സംരക്ഷണമാണ് നല്‍കേണ്ടതെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിനും കേരള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനും ശേഷം ചൊവ്വാഴ്ച്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, തിരുവമ്പാടി മണ്ഡലത്തിലെ ഏക കെഎസ്ആര്‍ടിസി ഡിപ്പോ രണ്ട് തവണ വെള്ളം കയറി വന്‍തോതിലുള്ള നാശനഷ്ടം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും വ്യക്തമായ ഒരു മറുപടി ഉണ്ടായില്ല. ഡിപ്പോയുടെ ദുരവസ്ഥ നിരവധി തവണ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്.
പുതിയ ഡിപ്പോ നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തുവെങ്കിലും യാതൊരു പുരോഗതിയും പിന്നീട് ഉണ്ടായിട്ടില്ല. ഡിപ്പോ മാറ്റി സ്ഥാപിക്കുന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല എന്നും അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. കാരശ്ശേരി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ഇടിഞ്ഞ് അപകടഭീഷണിയില്‍ ആയിരുന്ന നടുവിലേടത്ത്ത്ത് അബ്ബാസിനെ വീടും മന്ത്രി സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എ ജോര്‍ജ് എം തോമസ് ,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള കുമാരനല്ലൂര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss