|    Dec 16 Sun, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിയറ്റ്‌നാമില്‍ ഏഴു മരണം

Published : 26th June 2018 | Posted By: kasim kzm

ഹനോയ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിയറ്റ്‌നാമില്‍ ഏഴുപേര്‍ മരിച്ചു. 12 പേരെ കാണാതായിട്ടുണ്ട്. ഉത്തര വിയറ്റ്‌നാമിലെ ലെ ചൗ, ഹ ജിയാങ് പ്രവിശ്യകളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേര്‍ പരിക്കേറ്റ് ചികില്‍സയിലുണ്ട്.
കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ സേന അറിയിച്ചു. മൂന്നരക്കോടിയോളം രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് വര്‍ഷംതോറും വിയറ്റ്‌നാമില്‍ മരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss