|    Nov 21 Wed, 2018 12:04 am
FLASH NEWS

വെള്ളപ്പൊക്കബാധിത മേഖലയില്‍ പ്രത്യേക ശുചീകരണയജ്ഞം

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രളയബാധിത മേഖലയിലെ പ്രത്യേക ശുചീകരണ യജ്ഞത്തിന് തുടക്കമായി. ജാഹര്‍ഖാന്‍ കോളനി പരിസരത്ത് നടന്ന ചടങ്ങ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ ഡോ. ആര്‍ എസ്. ഗോപകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍ ,കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് ,കൗണ്‍സിലര്‍ ടി വി ലളിത പ്രഭ സംസാരിച്ചു.പശ്ചിമ ബംഗാളില്‍ നിന്നും സൈന്റോളജി ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ 18 വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പോലിസുകാര്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വളണ്ടിയര്‍മാര്‍, കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരാണ് ശുചീകരണത്തില്‍ പങ്കു ചേര്‍ന്നത്. ജില്ലയിലെ 171 കുടുംബാഗങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇവരെ മറ്റിടങ്ങളില്‍ താമസിപ്പിക്കുന്ന നടപടകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2000 വളണ്ടിയര്‍മാരുടെ സഹായത്തോടെ ഒറ്റ ദിവസംകൊണ്ട് കോര്‍പറേഷനിലെ മുഴുവന്‍ മേഖലയും ശുചീകരിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്. കോര്‍പറേഷന്റെ ഒരോ ഡിവിഷനിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss