|    Aug 18 Sat, 2018 5:47 am
FLASH NEWS

വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സ്പീക്കര്‍ സന്ദര്‍ശിച്ചു

Published : 11th August 2018 | Posted By: kasim kzm

പൊന്നാനി: ഈശ്വരമംഗലത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. മലമ്പുഴ ഡാം തുറന്നതിനെത്തുടര്‍ന്ന് ഭാരതപ്പുഴയിലെ പൊന്നാനി ഈശ്വരമംഗലത്തെ നിരവധി വീടുകളിലേക്കാണ് കഴിഞ്ഞ ദിവസം വെള്ളം കയറിയത്. പൂര്‍ണമായും, വെള്ളത്തിനടിയിലായ പതിനഞ്ചു കുടുംബങ്ങളെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ താല്ക്കാലികാശ്വാസ കേന്ദ്രങ്ങളിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.
രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുരിതാശ്വാസ ക്യാംപിലെത്തി കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സാഹചര്യം മൂലമാണ് വെള്ളം കയറാനിടയായതെന്നും, ദുരിതാശ്വാസ ക്യാംപില്‍ സന്നാഹങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറോടൊപ്പം പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ്കുഞ്ഞി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്, ഈഴുവത്തിരുത്തി വില്ലേജ് ഓഫിസര്‍ ഗീത എന്നിവരുമുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss