|    Sep 23 Sun, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട്‌

Published : 24th August 2018 | Posted By: kasim kzm

കൊച്ചി: വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് കേടുവരികയോ, നഷ്ടപ്പെടുകയോ ചെയ്തവര്‍ക്ക് തികച്ചും സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നു. പാസ്‌പോര്‍ട്ട് ഫിസ് ആയ 1500ഉം, ഡാമേജ് ഫീസ് ആയ 1500ഉം ഉള്‍പ്പെടെ മൊത്തം 3000 രൂപയാണ് ഒഴിവാക്കി നല്‍കിയിരിക്കുന്നത്. ഈ സഹായം ലഭിക്കുന്നതിനായി അപേക്ഷകര്‍ പനമ്പിള്ളി നഗറിലുള്ള റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിനെയോ, അല്ലെങ്കി ല്‍ തൃശൂര്‍, ആലുവ, തൃപ്പൂണിത്തുറ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലുള്ള പാസ്‌പോ ര്‍ട്ട് സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതേദിവസം തന്നെ പുതിയ പാസ്‌പോര്‍ട്ട് ന ല്‍കുന്നതായിരിക്കും. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന്റെ കാലാവധി എന്നുവരെയുണ്ടോ അതുവരെ കാലാവധി വച്ചായിരിക്കും പുതിയ പാസ്‌പോര്‍ട്ട് നല്‍കുകയെന്ന് റീജ്യനല്‍ പാസ്‌പോര്‍ട്ട്് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും കേടായ പാസ്‌പോര്‍ട്ട് മാറ്റിയെടുക്കുന്നതിന് ഈ ഓഫിസിനെ സമീപിക്കാം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ എഫ്‌ഐ ആര്‍ ആവശ്യമാണ്. സംശയ നിവാരണത്തിനായി 9447731152 എന്ന നമ്പറിലേക്ക് എപ്പോള്‍ വേണമെങ്കിലും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss