|    Dec 16 Sun, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വെള്ളപ്പൊക്കം: വ്യാജ പ്രചാരണം നടത്തിയതിന്

Published : 19th August 2018 | Posted By: kasim kzm

കേസെടുത്തുതിരുവനന്തപുരം: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചാരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് മ്യൂസിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്നതുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐജി അറിയിച്ചു. ഭീതി പരത്തുന്ന രീതിയില്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss