|    Nov 16 Fri, 2018 12:55 pm
FLASH NEWS

വെള്ളപ്പൊക്കം: നശിച്ചത് കോടികളുടെ കാര്‍ഷിക വിളകള്‍

Published : 19th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: പ്രകൃതിക്ഷോഭം വെള്ളപൊക്കം പെരിന്തല്‍മണ്ണ താലൂക്കിലെ കാര്‍ഷിക മേഖലകളില്‍ കോടികളുടെ നാശനഷ്ടം. കര്‍ഷകരുടെ ഒരുപാട് നാളത്തെ അധ്വാനവും പ്രതീക്ഷയും വിഫലമായി. ഓണത്തിന് വിളവെടുക്കാനായ കുത്തരി നെല്‍പാടങ്ങളും’ വാഴ കൃഷികളും നശിച്ചു.
കുന്തിപുഴ, തൂതപ്പുഴകളുടെ തീരങ്ങളില്‍ ഈ തവണത്തെ കാലവര്‍ഷത്തില്‍ ഒന്നിലധികം തവണ വെള്ളം കയറി മുങ്ങിയതോടെ വിവിധ പഞ്ചായത്തുകളിലായി ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കാര്‍ഷിക വിളകളാണ് നശിച്ചത്. ഇത് കോടികളുടെ സാമ്പത്തിക നാശനഷ്ടങ്ങളാണ് കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്.
വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വെള്ളം കയറിയതിന്റെ നാശനഷ്ടങ്ങള്‍ പോലും വിലയിരുത്താനോ തുടര്‍ നടപടികള്‍ക്കോ പറ്റിയ അവസ്ഥ അല്ലാത്ത ഈ സന്ദര്‍ശത്തില്‍ കാര്‍ഷിക മേഖലയിലെ നഷ്ട്ങ്ങള്‍ തിട്ടപ്പെടുത്താനോ തുടര്‍ നടപടികള്‍ കൈകൊള്ളാനോ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് നിശ്ച്ചയമില്ല. കാലവര്‍ഷത്തില്‍ ആദ്യതവണ വെള്ളം കയറിയ വയല്‍ശേഖരങ്ങളില്‍ വെള്ളമിറങ്ങിയതോടെ മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കിയും ഞാറൊരുക്കിയും കാത്തിരിക്കുന്നതിനിടയിലാണ് രണ്ടാമത് മഹാപ്രളയത്തോടെ വെള്ളപൊക്കം ഉണ്ടായത്. ഇതില്‍ കൂടുതലും ഞാറ്റടികളും കപ്പ, വാഴ ചേന ചേമ്പ് തുടങ്ങിയുള്ള കാര്‍ഷികവിളകളുമാണ് നശിച്ചു പോയിട്ടുള്ളത്. പെരിന്തല്‍മണ്ണ താലൂക്കിലെ ആയിരകണക്കിന് ഹെക്ടര്‍ വയല്‍ നിലങ്ങളിലെ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട് പല വയല്‍ ശേഖരങ്ങളിലും കാര്‍ഷിക പ്രവര്‍ത്തികള്‍ ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരുമെന്നും നെല്‍കൃഷിക്കായി വെച്ച വിത്തുകള്‍ പോലും നഷ്ടമായവര്‍ ഏറേയാണെന്നും കര്‍ഷകര്‍ പറയുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ എവിടെ നിന്ന് തുടങ്ങും എന്ന് പോലും അറിയാത്തവരും കൃഷിക്കാരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തകര്‍ന്ന കൃഷിയിടങ്ങളും അവയുടെ വിവരങ്ങളും അതാത് സമയം റിപോര്‍ട്ട് ചെയ്യ്ത് രേഖയില്‍ ഉള്‍പ്പെടുത്താ ന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss