|    Aug 18 Sat, 2018 2:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെള്ളപ്പൊക്കം: ജപ്പാനില്‍ മരണം 141 ആയി

Published : 11th July 2018 | Posted By: kasim kzm

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയില്‍ മരണം 141 ആയി. നിരവധി പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ജപ്പാനില്‍ മഴക്കെടുതിയില്‍ ഇത്രയും പേര്‍ മരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ പടിഞ്ഞാറന്‍ ജപ്പാനില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്.
സാധാരണ ജൂലൈയില്‍ ആകെ ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം മഴ ഈ ദിവസങ്ങളില്‍ പെയ്തതായി കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ചമുതല്‍ ജല നിരപ്പ് കുറഞ്ഞു തുടങ്ങിയതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss