|    Jul 18 Wed, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വെള്ളപ്പൊക്കം : അസമില്‍ ഏഴ് ജില്ലകളില്‍ കനത്ത നാശം

Published : 6th September 2017 | Posted By: fsq

 

ഗുവാഹത്തി: അസമിലെ ഏഴു ജില്ലകളില്‍ വെള്ളപ്പൊക്കം തുടരുന്നു. കരകവിഞ്ഞതിനെ തുടര്‍ന്ന് ധേമ്ജി, ലഖിംപൂര്‍, ചിറങ്ങ്, മോറിഗോണ്‍, നാഗോണ്‍, ജോര്‍ഹറ്റ്, സാഷര്‍ ജില്ലകളിലാണ് വെള്ളപ്പൊക്കം തുടരുന്നത്. നാഗോണിലാണ് വെള്ളപ്പൊക്കം മൂലം കനത്ത നാശനഷ്ടമുണ്ടായത്. 6,580 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. 19 ആശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 5,682 ഏക്കര്‍ കൃഷിഭൂമി നശിച്ചിട്ടുണ്ട്. മൂന്നുതവണയായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് ഇതുവരെ 158 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss