|    Dec 16 Sat, 2017 3:22 am
FLASH NEWS
Home   >  Pravasi   >  

വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷിക്കാന്‍ റൊബോട്ടുകളും

Published : 6th September 2016 | Posted By: mi.ptk

robotic-lifeguard

ദുബയ്:  ദുബയില്‍ കടലില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കാന്‍ കഴിയുന്ന റൊബോട്ടുകളും. പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ഇത്തരം റൊബോട്ടുളെ ഏര്‍പ്പെടുത്തുന്നത്. മണിക്കൂറില്‍ 35 കി.മി വേഗതയില്‍ പോകാന്‍ പോകാന്‍ കഴിയുന്ന ഈ റൊബോട്ടുകള്‍ക്ക് അപകടത്തില്‍ പെടുന്നവരെ വേഗത്തില്‍ രക്ഷപ്പെടുത്താന്‍ കഴിയും കടലില്‍ സാധാരണ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ലൈഫ്ഗാര്‍ഡുകളുടേതിനേക്കാള്‍ 12 മടങ്ങ് വേഗതയില്‍ ഈ റൊബോട്ടുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് ദുബയ് നഗരസഭയുടെ പരിസ്ഥിതി വകുപ്പ് വിഭാഗം മേധാവി ആലിയ അല്‍ ഹര്‍മൂദി പറഞ്ഞു. പൊതു ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുന്ന ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ ആധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി. റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 125 സെ.മി. നീളമുള്ള ഈ റൊബോട്ടിന് 130 കി.മി. അകലെ വരെ യാത്ര ചെയ്യാന്‍ കഴിയും. രക്ഷാ പ്രവര്‍ത്തകര്‍ക്ക്്് വെല്ലുവിളി സൃഷ്ടിക്കുന്ന കടല്‍ ക്ഷോഭം പോലെയുള്ള ഏത് പ്രതികൂല കാലാവസ്ഥയിലും ഈ റൊബോട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. 11 കിലോ ഭാരമുള്ള ഈ റൊബോട്ട് ഒന്നര മണിക്കൂര്‍ ബാറ്ററി കൊണ്ട് ചാര്‍ജ്ജ് ചെയ്താല്‍ 30 രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക