|    Jul 22 Sun, 2018 8:20 pm
FLASH NEWS

വെള്ളക്കെട്ട് : ദുരിതം വിട്ടുമാറാതെ വീയപുരം ഗ്രാമം

Published : 22nd September 2017 | Posted By: fsq

 

ഹരിപ്പാട്: മഴമാറുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവു കുറഞ്ഞെങ്കിലും ദുരിതം വിട്ടുമാറാതെ വീയപുരം ഗ്രാമം.14ച. കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രാമത്തില്‍ 16 പാടശേഖരങ്ങളുണ്ട്. പാടങ്ങള്‍ മുങ്ങിയതോടെ വീയപുരവും വെള്ളക്കെട്ടിലായി.പമ്പാ,അച്ചന്‍ കോവിലാറുകള്‍ നിറഞ്ഞതാണ് വെള്ളപൊക്കത്തിന് കാരണം.ഹരിപ്പാട് വീയപുരം റോഡ് ഒഴികയുള്ള എല്ലാറോഡുകളും വെള്ളകെട്ടില്‍ തന്നെയാണ്. വെള്ളംകുളങ്ങര  ശാസ്താമുറി,  ആനാരി കരിച്ചാല്‍, ചെറുതന, വീയപുരം  ആയാപറമ്പ്,. വെളിയം മേല്‍പാടം,വീയപുരം  എടത്വ എന്നീ റോഡുകളാണ് വെള്ളക്കെട്ടിലുള്ളവ. ഇതുവഴിയുള്ള വാഹന യാത്രയും കാല്‍നടയാത്രയും ദുഷ്‌കരമായിട്ടുണ്ട്്്. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് അപകട സാധ്യത കൂടാന്‍ കാരണമായിട്ടുണ്ട്. 16 പാടശേഖരങ്ങളില്‍ ഏഴു പാടശേഖരങ്ങളിലാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയത്. ഇതില്‍ 4 പാടങ്ങള്‍ ജൂലൈ മാസത്തെ  ശക്തമായ മഴയില്‍ നശിച്ചിരുന്നു.ഇപ്പോഴത്തെ വെള്ള പൊക്കത്തില്‍  ബാക്കിയുള്ളവയും മടവീഴ്ചയില്‍ നശിച്ചു.10കോടിരൂപയുടെ  നാശനഷ്ടം കണക്കാക്കുന്നു. കരകൃഷിനടത്തിയ ഇനത്തില്‍  രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കൃഷി ഓഫിസര്‍ പറയുന്നു.ആറു ദുരിതാശ്വാസ ക്യാംപുകളാണ്  തുടങ്ങിയത്. ജലനിരപ്പ് താഴുന്നതിനാല്‍ ഇന്ന് ക്യാംപ് നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss