|    Jan 17 Tue, 2017 6:33 pm
FLASH NEWS

വെള്ളക്കെട്ടുമൂലം അന്ത്യകര്‍മങ്ങള്‍ നടത്താനാവാതെ മരടിലെ കുടുംബം

Published : 13th July 2016 | Posted By: SMR

മരട്: വെള്ളക്കെട്ടുമൂലം അമ്മയുടെ അന്ത്യകര്‍മങ്ങള്‍ നടത്താനാവാതെ ദുരിതമനുഭവിക്കുകയാണ് മരടിലെ കുടുംബം. മരട് നഗരസഭ 22ാം ഡിവിഷന്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡില്‍ കടവത്ത് വീട്ടില്‍ കൃഷ്ണകുമാറും കുടുംബവുമാണ് വീട്ടുമുറ്റത്തെ വെള്ളം ഒഴുകിപ്പോവാന്‍ വഴികളില്ലാതെ ദുരിതത്തിലായത്.
ഞായറാഴ്ച അന്തരിച്ച അമ്മ കാര്‍ത്തോ തങ്കപ്പന്റെ മൃതദേഹം സ്വന്തം വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കാനോ വീട്ടില്‍വച്ച് അന്ത്യകര്‍മങ്ങള്‍ നടത്താനോ സാധിച്ചില്ല.
തുടര്‍ന്ന് സഹോദരന്‍ സത്യന്റെ വീട്ടിലാണ് പൊതുദര്‍ശനത്തിനുവച്ചതും അന്ത്യകര്‍മങ്ങള്‍ നടത്തിയതും. വീടിന്റെ നാലു വശവും വെള്ളക്കെട്ടാണ്. നാലുവശവും മറ്റു വീടുകളുള്ളതും പരിസരവാസികള്‍ മതില്‍കെട്ടി തിരിച്ചതുമാണ് വെള്ളക്കെട്ടിനു കാരണം.
റോഡുകളെല്ലാം മണ്ണടിച്ച് ഉയര്‍ത്തിപ്പണിയുന്നതിനാല്‍ റോഡിലെ വെള്ളവും ഒഴുകിയെത്തുന്നത് വീട്ടുമുറ്റത്തേക്കാണ്. ശൗചാലയമൊക്കെ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ സാധിക്കാതെ വരുന്നു. ശക്തമായ മഴപെയ്താല്‍ വീടിനകത്തും വെള്ളം കയറും. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം.
മലിനജലം മൂലം ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഇക്കാലത്ത് ഇതൊന്നുമറിയാതെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ കളിക്കുകയാണ് കൃഷ്ണകുമാറിന്റെ കുരുന്നുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക