|    Nov 21 Wed, 2018 5:19 pm
FLASH NEWS
Home   >  Kerala   >  

വെള്ളക്കെട്ടില്‍ വീണ് വൃദ്ധന്‍ മരിച്ച നിലയില്‍

Published : 19th August 2018 | Posted By: sruthi srt

പനച്ചിക്കാട്: പുതുപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വൃദ്ധന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് കുഴിമറ്റീ വീപ്പോലയില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (63) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തു നിന്ന് മടങ്ങും വഴി തൃക്കോതമംഗലത്തു ബസ്സിറങ്ങി നടന്നു പോകുകയാണ് പതിവ്. അങ്ങനെ വെള്ളക്കെട്ടില്‍ വീണതാവാമെന്ന് കരുതുന്നു. നാട്ടുകാരാണ് മൃതദേഹം വെള്ളൂത്തുരുത്തി പാതിയാപ്പള്ളി കടവില്‍ നിന്ന് കണ്ടെത്തിയത്.

ഭാര്യ: പ്രസന്നകുമാരി, മക്കള്‍: ജയകൃഷ്ണന്‍, ജിതു കുഷ്ണന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് ഞായര്‍ 4 മണിക്ക് പനച്ചിക്കാട് വീട്ടുവളപ്പില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss