|    Oct 15 Mon, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published : 19th September 2017 | Posted By: fsq

 

ഏറ്റുമാനൂര്‍: കനത്ത മഴയില്‍ വെള്ളം പൊങ്ങിയ പേരൂര്‍ തെള്ളകം പുഞ്ചപാടശേഖരത്ത് നീന്താനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. പേരൂര്‍ നടയ്ക്കല്‍ എന്‍ കെ ശശി (55)യാണ് മരിച്ചത്. പേരൂര്‍ കണിയാപറമ്പ് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം. അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വൈകീട്ട് നാലോടെ പാടത്തിന്റെ അടിവശത്ത് പുല്ലിലും ചെളിയിലും കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പാടത്ത് 12 അടിയോളം വെള്ളമുയര്‍ന്നിരുന്നു. മീന്‍ വില്‍പനക്കാരനായിരുന്നു ശശി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വിജയമ്മയാണ് ഭാര്യ. മക്ക ള്‍. രമ്യ, സൗമ്യ. മരുമക്കള്‍: സനല്‍, ധനേഷ്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss