|    Jan 25 Wed, 2017 3:09 am
FLASH NEWS

വെള്ളം നിഷേധിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍

Published : 27th September 2016 | Posted By: mi.ptk

14469193_1790686124548498_501887465_n

ന്യൂഡല്‍ഹി:സിന്ധു നദീജല കരാര്‍ ലംഘിച്ച് പാകിസ്താന് വെള്ളം നിഷേധിച്ചാല്‍ അത് യുദ്ധ നടപടിയായി കണകാക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ-സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രസ്താവിച്ചു. കാര്‍ഗില്‍,സിയാച്ച് യുദ്ധകാലത്ത് പോലും കരാര്‍ ലംഘിക്കപെട്ടിട്ടില്ലെന്ന് ചൂണ്ടികാട്ടിയ സര്‍താജ് അസീസ് ഇന്ത്യ അത്തരമൊരു നടപടിയെടുത്താല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. പാകിസ്താന്‍ ദേശീയ അസംബ്ലിയിലാണ് സര്‍താജ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പാകിസ്താന്റെ വെള്ളം തടഞ്ഞാല്‍  ഇന്ത്യയോട്  ്അത്തരമൊരു നടപടിയെടുക്കാന്‍ ചൈനക്ക് ന്യായീകരണമാകുമെന്നും സര്‍താജ് ചൂണ്ടികാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 411 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക