|    Nov 15 Thu, 2018 3:14 am
FLASH NEWS

വെള്ളം കാണാന്‍ എത്തിയത് ആയിരങ്ങള്‍: ഒരു വശത്ത് കൗതുകം; മറുഭാഗത്ത് കണ്ണീര്‍

Published : 12th August 2018 | Posted By: kasim kzm

പനമരം: പനമരം പഞ്ചായത്തിലെ നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞ് കവിഞ്ഞത് കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തി. പനമരം ടൗണും പരിസരങ്ങളും കൂടാതെ നെല്ലിയമ്പം, മാത്തൂര്‍ വയല്‍ റോഡ് പൂര്‍ണമായും മുങ്ങി. റോഡേത് വയലേത് എന്ന് പോലും തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയിലാണ് വെള്ളം നിറഞ്ഞ് കിടക്കുന്നത്.
സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘങ്ങള്‍ വെള്ളത്തില്‍ നിന്ന് സെല്‍ഫി എടുക്കാനും ഫോട്ടോകള്‍ അയക്കാനുമുള്ള തിരക്കിലായിരുന്നു. മറു വശത്ത് ഒരു നാടു മുഴുവന്‍ ദുരിതത്തോട് മല്ലടിച്ച് ഉള്ള കൃഷികളും കിടപ്പാടവും നഷ്ട്ടപ്പെട്ട് കഴിയുമ്പോഴാണ് ഒരു പറ്റം ആളുകള്‍ വെള്ളം കയറിയത് ആസ്വദിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം വെള്ളം നിറഞ്ഞത് കാണാന്‍ എത്തിയവരുടെ ശല്യം കാരണം പോലിസിന് ലാത്തി വിശേണ്ടി വന്നിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss