|    Sep 19 Wed, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെള്ളം കയറിയവീടിനുള്ളില്‍ മുതലചാല

Published : 22nd August 2018 | Posted By: kasim kzm

ക്കുടി: മഴക്കെടുതിയെ തുടര്‍ന്ന് വീട് ശുചീകരിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ മുതലയെ കണ്ടു ഞെട്ടി. മുനിപ്പാറക്കുന്നിലെ പള്ളിക്ക് സമീപത്തെ വീടിനോട് ചേര്‍ന്നാണ് മുതലയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും കണ്ടെത്തിയത്. പ്രളയത്തിനിടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് ഒഴുകിയെത്തിയ മുതലയാണു ജനവാസ കേന്ദ്രത്തിലെത്തിയത്. മുതലയെ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു പിടികൂടിയ ശേഷം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ക്കു കൈമാറി. പിടികൂടിയ മുതലയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായി പരിയാരം ഡിഎഫ്ഒ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss