|    Sep 21 Fri, 2018 1:53 pm
FLASH NEWS

വെള്ളംകയറിയ വീടുകളില്‍ മോഷണം പതിവാകുന്നു

Published : 28th August 2018 | Posted By: kasim kzm

പൊന്നാനി: വെള്ളംകയറി കുടുംബങ്ങള്‍ താമസം മാറ്റിയ വീടുകളില്‍ മോഷണം പതിവാകുന്നു. പൊന്നാനി ഈശ്വരമംഗലം മേഖലയിലാണ് ഏതാനും വീടുകളില്‍ മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചത് മുതലെടുത്താണ് മോഷ്ടാക്കള്‍ വീടുകള്‍ കുത്തിതുറന്നത്.
ഈശ്വരമംഗലം കുട്ടന്‍ നഗറിന് സമീപത്തെ കാപ്പിയൂഴത്തില്‍ ഹൗസില്‍ ദിപുജോണ്‍, മൃഗാശുപത്രിക്ക് സമീപമുള്ള എന്‍ എ അലക്‌സ് എന്നിവരുടെ വീടുകളാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്. അലക്‌സിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു.
വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ 2000 രൂപയും പതിനായിരം രൂപയിലേറെ വില വരുന്ന ഡയമണ്ട് മോതിരവുമാണ് കവര്‍ന്നത്. പൊന്നാനി പള്ളപ്രം സ്‌കൂളിലെ അധ്യാപകനായ ദിപു ജോണും കുടുംബവും സഹോദരിയുടെ വീട്ടിലേക്ക് പോയ ദിവസമാണ് രാത്രിയി ല്‍ മുന്‍വശത്തെ വാതില്‍ പൊളിച്ചു മോഷ്ടാക്കള്‍ അകത്തുകടന്നത്.
അലമാരകളില്‍ നിന്ന് വസ്ത്രവും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പണമോ സ്വര്‍ണ്ണമോ ഒന്നും വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
മുന്‍വശത്തെ വാതിലും ലോക്കും തകര്‍ത്തു. റോഡരികിലുള്ള വീടാണിത്. ഇരു വീടുകളിലും പൊന്നാനി പോലീസ് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാരതപ്പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയതിനാല്‍ കൂടുതലാളുകളും താമസം മാറിയിരുന്നു. ഇത് മുതലെടുത്താണ് മോഷ്ടാക്കള്‍ വിലസുന്നത്. ശക്തമായ പട്രോളിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss